യമുനോത്രിയില്‍ നിന്ന് 1 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളു ഖര്സാലി ഗ്രാമത്തിലേക്ക്. ജാനകി ഛാട്ടി പ്രദേശത്തിനടുത്താണ് പ്രകൃതിസുന്ദരമായ ഈ സ്ഥലം. നിരവധി വെള്ളച്ചാട്ടങ്ങളും ചൂട് വെള്ളമൊഴുകുന്ന അരുവികളും ഇവിടെയുണ്ട്. പച്ചവിരിച്ച പുല്‍മേടുകള്‍ ഈ മേഖലയുടെ ചാരുതയ്ക്ക് മോടി കൂട്ടുന്നു. മൂന്ന് നിലകളുള്ള ഇവിടത്തെ ശിവക്ഷേത്രം മരപ്പണികളും കല്ലില്‍ കൊത്തിയുണ്ടാക്കിയ ശില്പവേലകളും കൊണ്ട് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്.