യെല്ലാപ്പൂരില്‍ പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ജനുകല്ലുഗുഡ്ഡയെന്ന സ്ഥലം. അസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ പറ്റിയ ഒരു പോയിന്റാണിത്. പശ്ചിമഘട്ടത്തില്‍ 45 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. സമീപത്തുള്ള മലനിരകളുടെ പശ്ചാത്തലത്തില്‍ കാണാവുന്ന അസ്തമയദൃശ്യം എത്ര കണ്ടാലും മതിവരാത്തതാണ്. മാത്രമല്ല ബേദ്ടി നദി അറബിക്കടലുമായി ചേരുന്നതും ഇവിടെ നിന്നാല്‍ കാണാം. ബലേകല്ലുഗുഡ, കൊഡേകല്ലുഗുഡ എന്നീ രണ്ട് മലകളുണ്ട് ഇതിനടുത്തായി. ഇവിടവും സന്ദര്‍ശനയോഗ്യമാണ്.