Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» യംതാങ്ങ്

യംതാങ്ങ് - പൂക്കളുടെ താഴ്വര

19

സിക്കിമിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് യംതാങ്ങ്. പൂക്കളുടെ താഴ്വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. വസന്തകാലത്ത് ഇവിടം പൂക്കളാല്‍ നിറഞ്ഞ് മനോഹരമായി കാണപ്പെടും. പ്രിമുല, റോഡോഡെന്‍ഡ്രോണ്‍സ് എന്നീയിനം പുഷ്പങ്ങള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നവയാണ്. ഇവ കൂടാതെ മറ്റ് പല കഴ്ചകളും ഇവിടെയുണ്ട്.

ഭൂപ്രകൃതി

സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ങ്ടോക്കില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ, വടക്കന്‍ സിക്കിം ജില്ലയിലാണ് യംതാങ്ങ് താഴ്വര സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3575 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം.

കാഴ്ചകള്‍

ഷിങ്ബ റോഡോഡെന്‍ഡ്രോണ്‍ വന്യജീവി സങ്കേതം ഇരുപത്തിനാലിനം റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍ വിരിയുന്ന സ്ഥലമാണ്. എപ്രില്‍, മെയ് മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്. യംതാങ്ങിന് വലത് ഭാഗത്തുള്ള ചുടുനീരുറവ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. മനോഹരമായ പുല്‍ത്തകിടികളും, പൈന്‍, സില്‍വര്‍ ഫിര്‍ മരങ്ങള്‍ നിറഞ്ഞ കാടുകളും, വെള്ളച്ചാട്ടങ്ങളും, ഉറവകളും നിറഞ്ഞ ഇവിടുത്തെ കാഴ്ചകള്‍ അവിസ്മരണീയമാണ്. സാഹസികരായ സഞ്ചാരികള്‍ക്ക് സ്കീയിങ്ങിനും ഇവിടെ അവസരമുണ്ട്.

യംതാങ്ങില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ശിവ് മന്ദിര്‍. പതിനാറ് കിലോമീറ്റര്‍ അകലെയുള്ള യുമെസാംഡോങ്ങ് എന്ന സ്ഥലവും പ്രശസ്തമാണ്.

കാലാവസ്ഥ

യംതാങ്ങിലെ കാലാവസ്ഥ സമയാസമയങ്ങളില്‍ മാറി വരും. കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാല്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടേക്ക് പ്രവേശനമില്ല.

യംതാങ്ങ് പ്രശസ്തമാക്കുന്നത്

യംതാങ്ങ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം യംതാങ്ങ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം യംതാങ്ങ്

  • റോഡ് മാര്‍ഗം
    നേരിട്ട് യംതാങ്ങിലേക്കുള്ള റോഡ് യാത്ര അത്ര സുഖകരമല്ല. എപ്പോഴും മഞ്ഞ് മൂടിയ വഴികളാണിവ. വൈകുന്നേരം അഞ്ചര ആകുന്നതോടെ ഇരുട്ട് വ്യാപിക്കും. ഏറെപ്പേരും ഗാങ്ങ്ടോക്കില്‍ നിന്ന് ലാച്ചുങ്ങില്‍ വന്ന് തങ്ങും. ഇവിടെ നിന്ന് രണ്ട് മണിക്കൂര്‍ യാത്ര മതി യംതാങ്ങിലെത്താന്‍.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സിലിഗുരിയിലെ ജയ്പാല്‍ഗുയി ആണ് യംതാങ്ങിനടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. ന്യൂഡല്‍ഹി, ഗുവാഹത്തി, ചെന്നൈ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാഗ്ദോഗ്ര വിമാനത്താവളമാണ് യംതാങ്ങിന് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് വിമാന സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat