മനോഹരമായ പാര്‍ക്കാണ് മഹാത്മാഗാന്ധി പാര്‍ക്ക്, ആദിലാബാദുകാരുടെ ഒരു ഇഷ്ടലൊക്കേഷനാണിത്, ആഴ്ചാവസാനങ്ങളിലും മറ്റും ഇവിടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്. നഗരത്തിന് നടുക്കായിട്ടാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. നടക്കാനും, വ്യായാമം ചെയ്യാനുമെല്ലാം ആളുകള്‍ ഇവിടെയെത്താറുണ്ട്.
മനോഹരമായ പൂച്ചെടികളും പലതരത്തില്‍പ്പെട്ട വൃക്ഷങ്ങളും ഇവിടെ പരിപാലിക്കപ്പെടുന്നു. പൂന്തോട്ടത്തിലെ പുല്‍ത്തകിടികളെല്ലാം മനോഹരമായും വൃത്തിയായും പരിപാലിക്കപ്പെടുന്നുണ്ട്. നഗരത്തിന്റെ തിരക്കില്‍നിന്നും മാറി സ്വന്തമായി ഇരിയ്ക്കാന്‍ പറ്റുന്ന സ്ഥലമാണിത്. രാത്രി 8.30വരെയാണ് പാര്‍ക്കില്‍ സന്ദര്‍ശനം അനുവദിയ്ക്കുക.



Click it and Unblock the Notifications