യുവാക്കള്‍ വളരെയധികം എത്തുന്ന അഗര്‍ത്തലയിലെ ഒരു സ്ഥലമാണ് കോളേജ് ടില്ല. കോളേജ് ടില്ലയിലെ പ്രധാന കാഴ്‌ചകളില്‍ ഒന്നാണ് മഹാരാജ ബിര്‍ ബിക്രം കോളേജ്. 1947ല്‍ സ്ഥാപിതമായ ഈ കലാലയത്തിന് ത്രിപുരയിലെ രാജാവായിരുന്ന ബിര്‍ ബിക്രം മാണിക്യ ബഹദൂറിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
യുവാക്കള്‍ക്ക് മികച്ച ഉന്നത വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലാലയം സ്ഥാപിച്ചിരിക്കുന്നത്. 254 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ കോളേജില്‍ പാകിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്.
ഈ കോളേജിന് പുറമെ ത്രിപുരയിലെ ചില സര്‍വ്വകലാശാലകളുടെ മന്ദിരങ്ങള്‍, അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവയും കോളേജ് ടില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് കോളേജ് ടില്ല. പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, തടാകങ്ങള്‍ തുടങ്ങിയവയും ഇവിടെ കാണാം.



Click it and Unblock the Notifications