Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » ആകര്‍ഷണങ്ങള് » ജാംപുയ്‌ കുന്ന്

ജാംപുയ്‌ കുന്ന്, അഗര്‍ത്തല

37

അഗര്‍ത്തലയിലെത്തുന്ന സഞ്ചാരികള്‍ ജാംപുയ്‌ കുന്ന്‌ സന്ദര്‍ശനം ഒരുകാരണവശാലും ഒഴിവാക്കരുത്‌. അഗര്‍ത്തലയില്‍ നിന്ന്‌ 240 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ ഒരു ദിവസം വേണ്ടി വരും. ഇത്രയും സമയം ചെവലഴിക്കേണ്ടി വരുന്നതിനെ കുറിച്ച്‌ ആലോചിച്ച്‌ വിഷമിക്കണ്ട, ജാംപുയ്‌ കുന്ന്‌ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. നിത്യവസന്തത്തിന്റെ കുന്ന്‌ എന്നാണ്‌ ജാംപുയ്‌ കുന്നിന്റെ അര്‍ത്ഥം. ഇവിടെ കാണുന്നതെല്ലാം നിത്യമാണ,്‌ സുന്ദരവുമാണ്‌.

ജാംപുയ്‌ കുന്നില്‍ എപ്പോഴും തെളിഞ്ഞ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 1000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജാംപുയ്‌ കുന്ന്‌ ത്രിപുരയിലെ കാശ്‌മീര്‍ എന്നും അറിയപ്പെടുന്നു. ഓറഞ്ച്‌ ഉത്‌പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാലാണ്‌ ജാംപുയ്‌ കുന്നിന്‌ ഈ പേര്‌ ലഭിച്ചത്‌. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ ഇവിടെ ഓറഞ്ച്‌ ആന്റ്‌ ടൂറിസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്‌. രാജ്യത്തിനകത്ത്‌ നിന്നും പുറത്തുനിന്നുമുള്ള ധാരാളം സഞ്ചാരികള്‍ ഈ സമയത്ത്‌ ഇവിടെ എത്താറുണ്ട്‌.

ഓറഞ്ച്‌ തോട്ടങ്ങള്‍ക്ക്‌ പുറമെ വിവധതരം ഓര്‍ക്കിഡുകളും തേയില തോട്ടങ്ങളും കുന്നിന്‌ മനോഹാരിത പകരുന്നു. കുന്നിന്‍ മുകളില്‍ നിന്നാല്‍ ഉദയവും അസ്‌തമയവും കാണാന്‍ കഴിയും. സഞ്ചാരികള്‍ ഈ കാഴ്‌ച നഷ്ടപ്പെടുത്തരുത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun