വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലുതും മികച്ചതുമായ അമ്യൂസ്‌മെന്റ് പാര്‍ക്കാണ് റോസ് വാലിയിലേത്. അഗര്‍ത്തലയിലെ അംടാലിയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് സ്ഥാപിച്ചതും പ്രവര്‍ത്തിപ്പിക്കുന്നതും റോസ് വാലി ഗ്രൂപ്പ് ആണ്.
ഒരു ദിവസം മുഴുവന്‍ അടിച്ചുപൊളിക്കാന്‍ പറ്റിയ എല്ലാം ഈ പാര്‍ക്കിലുണ്ട്. വാട്ടര്‍ ഗെയിമുകള്‍, റൈഡുകള്‍ മുതലായവ അവയില്‍ ചിലതാണ്. മനോഹരമായ പ്രകൃതിക്ക് നടുവില്‍ വിശാലമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന വാട്ടര്‍ പാര്‍ക്ക് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
അഗര്‍ത്തലയില്‍ നിന്ന് ബസിലോ ടാക്‌സിയിലോ ഓട്ടോറിക്ഷയിലോ പാര്‍ക്കിലെത്താവുന്നതാണ്. അംടാലി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ഇവിടേയ്‌ക്ക് ടാക്‌സികളും അനായാസം ലഭിക്കും.



Click it and Unblock the Notifications