പച്ചപ്പിനും മനോഹാരമായ ഭൂപ്രകൃതിക്കും പേരുകേട്ട സിപഹിജാലാ വന്യജീവി സങ്കേതം നഗരഹൃദയത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. 18.5 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേതത്തില്‍ നിരവധി മൃഗങ്ങളും ദേശാടനപക്ഷികളും അധിവസിക്കുന്നു.
1972ല്‍ സ്ഥാപിച്ച ഈ വന്യജീവി സങ്കേതത്തിന്റെ പ്രശസ്‌തി വളരെ പെട്ടെന്നാണ് രാജ്യം മുഴുവന്‍ വ്യാപിച്ചത്. 150ല്‍ അധികം ഇനം പക്ഷികളെ ഇവിടെ കാണാനാകും. ഇവയില്‍ അധികവും ദേശാടനപക്ഷികളാണ്. ഡിയര്‍ പാര്‍ക്കും മനോഹരമായ തടാകങ്ങളുമാണ് ഇവിടുത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍.
ഓരോ ഭാഗത്തും കാണപ്പെടുന്ന മൃഗങ്ങളുടെ അടിസ്ഥാനത്തില്‍ സിപഹിജാലാ വന്യജീവി സങ്കേതത്തെ അഞ്ചായി തിരിച്ചിട്ടുണ്ട്. മാംസഭോജികള്‍, ആള്‍ക്കുരങ്ങുകള്‍, കുളംബുകളുള്ള ജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്നിയാണവ. അബസാരിക, അമൃത് സാഗര്‍ എന്നീ പേരുകളില്‍ ഇവിടെ രണ്ട് പ്രകൃതിദത്ത തടാകങ്ങളുണ്ട്. ഈ രണ്ട് തടാകങ്ങളിലും ബോട്ടിംഗിനും മറ്റുമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. വന്യജീവി സങ്കേതത്തിനകത്ത് ഒരു റെസ്‌റ്റ്‌ഹൗസും പ്രവര്‍ത്തിക്കുന്നുണ്ട്.



Click it and Unblock the Notifications