ഇതുമതുദ്ദൌലയുടെ കല്ലറ, ആഗ്ര

ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » ഇതുമതുദ്ദൌലയുടെ കല്ലറ

അക്ബര്‍  ചക്രവര്‍ത്തിയുടെ മകനായ ജഹാംഗീര്‍  തന്റെ ഭാര്യാപിതാവായ മിര്‍സഗിയാസ് ബെഗിന് നല്കിയ അപരനാമമാണ് ഇതുമതുദ്ദൌല എന്നത്. അദ്ദേഹത്തെയും പത്നി അസ്മത് ജഹാനെയും അടക്കംചെയ്തിട്ടുള്ള ഈ കല്ലറ പണിതത് അവരുടെ പുത്രിയും ജഹാംഗീറിന്റെ ഭാര്യയുമായ നൂര്‍ ജഹാനാണ്. 1622 നും '28 നും ഇടയിലായിരുന്നു ഇത്.

ഈ മഖ് ബറയുടെ ഗാംഭീര്യവും പ്രതാപവും വളരെ പ്രശംസനീയമാണ്. താജ് മഹലിന്റെ മുന്‍  മാതൃകയായാണ് ഇത് കരുതപ്പെടുന്നത്. കൊച്ച് താജ് എന്നും ആഭരണപ്പെട്ടി എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. യമുനാനദിയുടെ കിഴക്കെ തീരത്തായി ഇരുപത്തിമൂന്ന് ചതുരശ്രമീറ്റര്‍  വിസ്തൃതിയിലാണ് ഇത് നിലകൊള്ളുന്നത്. രാംബാഗ് സര്‍ ക്കിളില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍  അകലെ എന്‍ എച്ച് 2 ലാണ് ഇതിന്റെ സ്ഥാനം.

ചാര്‍ ബാഗ് എന്ന പേര്‍ ഷ്യന്‍  മാതൃകയിലുള്ള ആരാമത്തിന്റെ മദ്ധ്യത്തില്‍ ഒരു ചുവന്ന കല്‍ത്തറയിലാണ് ഇത് പണിതുയര്‍ ത്തിയിരിക്കുന്നത്. തോട്ടത്തിന് നെടുകെയും കുറുകെയും ആഴംകുറഞ്ഞ നീര്‍ ചാലുകളുണ്ട്. കൊച്ചരുവികളും ജലധാരകളും നടവഴികളുമുണ്ട്. തോട്ടത്തെ ഇവ നാല് ഭാഗങ്ങളായി തിരിക്കുന്നു. അതുല്യ ചാരുതയോടെയാണ് ഇതെല്ലാം  സംവിധാനിച്ചിട്ടുള്ളത്.

Please Wait while comments are loading...