മുസമ്മന്‍ ബുര്‍ജ്, ആഗ്ര

ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » മുസമ്മന്‍ ബുര്‍ജ്

സമാന്‍ ബുര്‍ജ് എന്നും ഷാ ബുര്‍ജ് എന്ന പേരിലും അറിയപ്പെടാറുള്ള മുസമ്മന്‍  ബുര്‍ജ് അഥവാ സ്തൂപം ആഗ്രാകോട്ടയിലെ ദിവാന്‍  ഇ ഖാസിന് സമീപത്താണ്. മുഗള്‍ഭരണാധികാരിയായ ഷാജഹാന്‍  തന്റെ പ്രിയപത്നിയായ മുംതാസ് മഹലിനുള്ള സ്മരണാഞ്ജലിയായിട്ടാണ് ഈ അഷ്ടഭുജ സ്തംഭം പണിതത്. പതിനേഴാം നൂറ്റാണ്ടില്‍ പണിത ഈ ടവറിന് മുകളില്‍ നിന്നാല്‍ താജ് മഹലിന്റെ വിശിഷ്ടവും വ്യതിരിക്തവുമായ രൂപം കാണാം.

അമൂല്യമായ കല്ലുകള്‍ഉപയോഗിച്ചാണ് ഈ ബഹുനില സ്തംഭം കെട്ടിഉയര്‍ ത്തിയിട്ടുള്ളത്. മാര്‍ ബിള്‍കൊണ്ട് പണിത ജാലകങ്ങളും കിളിവാതിലുകളും ഇതിലുണ്ട്. അന്തപ്പുര സ്ത്രീകള്‍ ക്ക് തികച്ചും സ്വകാര്യമായി പുറത്തെ കാഴ്ചകള്‍ഇവിടെനിന്ന് കാണാം. ഹാളിന് മുകളിലെ മേല്ക്കൂരയില്‍ മാര്‍ ബിള്‍കൊണ്ടുണ്ടാക്കിയ താഴികക്കുടമുണ്ട്. ഹാളിനെ വലം വെച്ച് ഒരു വരാന്തയും നടുവില്‍ ഭംഗിയായി കൊത്തുപണികള്‍ചെയ്തിട്ടുള്ള ജലധാരയുമുണ്ട്.

ചരിത്രത്തിന്റെ നിയോഗമെന്നോണം ഷാജഹാനെയും പുത്രിയായ ജഹനരയെയും ചക്രവര്‍ ത്തിയുടെ പുത്രനായ ഔറംഗസീബ് തടവില്‍ പാര്‍ പ്പിച്ചത് ഇവിടെയാണ്.

 

Please Wait while comments are loading...