ആരാംബാഗ് എന്നും ബാഗ്-ഇ-ഗുല്‍ അഫ് ഗാല്‍ എന്നും അറിയപ്പെടുന്ന രാംബാഗ് പണിതത് ഇന്ത്യയിലെ ആദ്യത്തെ മുഗള്‍ചക്രവര്‍ത്തിയായ ബാബറാണ്. 1528 ലായിരുന്നു ഇത്. ചീനി കാ റൌളയില്‍ നിന്ന് അഞ്ഞൂറ് മീറ്ററും ഇതുമാതുദ്ദൌലയുടെ കല്ലറയില്‍ നിന്ന് മൂന്ന് കിലോമീറ്ററും പ്രസിദ്ധമായ താജ് മഹലില്‍ നിന്ന് അഞ്ച് കിലോമീറ്ററുമാണ് ആരാംബാഗിലേക്കുള്ള ദൂരം. നടവഴികള്‍ ക്കും നീര് ചാലുകള്‍ ക്കും ഇരുപുറവുമായി നാല് ഖണ്ഡങ്ങളായിട്ടാണ് തോട്ടത്തിന്റെ ആകൃതി. സ്വര് ഗ്ഗീയ ആരാമത്തിന്റ പ്രതീകാത്മകമായ രൂപമാണിത്.
യമുനാനദിയില്‍ നിന്നാണ് തോട്ടത്തിനാവശ്യമായ വെള്ളം ഒഴുക്കിക്കൊണ്ടുവരുന്നത്. മൂന്ന് മേല്തട്ടുകളിലായി ഒരുക്കിയ ചെറിയ നീര്ച്ചാട്ടങ്ങളിലൂടെയാണ് തോട്ടത്തിന്റെ നാനാഭാഗത്തേക്കും വെള്ളം എത്തിക്കുന്നത്. യമുനാനദിക്ക് അഭിമുഖമായി രണ്ട് കൂടാരങ്ങളുണ്ട്. ഇവയില്‍ ഭൂഗര് ഭ അറകളുമുണ്ട്. ചൂടുള്ള വേനല്‍ കാലങ്ങളില്‍ അന്തപ്പുരവാസികള്‍ ക്ക് തങ്ങാനുള്ള സ്ഥലമാണ് ഈ അറകള്‍ .
നയനാഭിരാമമാണ് ഈ തോട്ടം. തോട്ടത്തിന് നെടുകെയും കുറുകെയുമായി കനാലുകളും ജലധാരകളുമുണ്ട്. പില്ക്കാലത്ത് മുഗള്‍ഭരണാധികാരിയായ ജഹാംഗീറിന്റെ പത്നി ബീഗം നൂര്‍ ജഹാന് ഈ തോട്ടം നവീകരിക്കുകയുണ്ടായി.