ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ വത്സലപുത്രിയായ ജഹനരബീഗത്തിനുള്ള ആദരാഞ്ജലിക്കായ് പണിതതാണിത്. ജുമാ മസ്ജിദ് എന്നും വെള്ളിയാഴ്ച മസ്ജിദ് എന്നും ഇതറിയപ്പെടുന്നു.ചുവന്ന കല്ലുകളും വെണ്ണക്കല്ലുകളും കൊണ്ട് വളരെ ലളിതമായാണ് ഇത് പണിതിട്ടുള്ളത്. ചുമരുകളും മേല്‍തട്ടും നീലഛായം പൂശിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മസ് ജിദുകളില്‍ ഒന്നാണിത്. പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആഗ്രഫോര്‍ ട്ട് റെയില്‍വേ സ്റ്റേഷന്റെ എതിര്‍ വശത്തായാണ് ഇത് നിലകൊള്ളുന്നത്.
ഒരുയര്‍ ന്ന പ്രതലത്തിലാണ് മസ് ജിദ് നിലകൊള്ളുന്നത്. അകത്ത് പ്രവേശിക്കാനായി കമാനാകൃതിയിലുള്ള അഞ്ച് വാതിലുകളുണ്ട്. ചുവന്ന മണല്‍ കല്ല് കൊണ്ടുണ്ടാക്കിയ വലിയ മൂന്ന് കുബ്ബകള്‍ഇതിനുണ്ട്. ചുമരില്‍ പതിച്ചിരിക്കുന്ന വര്‍ണ്ണ ടൈലുകളില്‍ ജ്യാമിതീയ രൂപങ്ങളും അറബി കയ്യെഴുത്ത് ലിഖിതങ്ങളും പതിപ്പിച്ചിട്ടുണ്ട്.
ജമാ മസ്ജിദിന്റെ പ്രധാന അങ്കണം വളരെ വിശാലമാണ്. ഒരേ സമയം പതിനായിരത്തോളം വിശ്വാസികള്‍ ക്ക് നമസ്ക്കാരം നിര്‍ വ്വഹിക്കാനുള്ള സൌകര്യം ഇവിടെയുണ്ട്. മസ്ജിദിന്റെ പരിസരത്തായി തന്നെ വിശ്രുത സൂഫി സന്യാസിയായ ഷെയ്ഖ്ഖ് സലീം ചിശ്ടിയുടെ മഖ്ബറയുമുണ്ട്.



Click it and Unblock the Notifications