മുഗള്‍ഭരണാധികാരിയായ ഷാജഹാനാണ് മോത്തി മസ്ജിദ് പണിതത്. ഇന്ത്യയിലെ പ്രഗത്ഭനായ സ്മാരകനിര് മ്മാതാവും വാസ്തുകലകളുടെ അഭിജ്ഞനും ആരാധകനുമായിരുന്നു അദ്ദേഹം. മുത്ത് മസ്ജിദ് എന്നും ഇതറിയപ്പെടാറുണ്ട്. വലിയൊരു മുത്ത് പോലെ ശോഭിച്ച് നില്ക്കുന്നതിനാല് തികച്ചും അന്‍വര്‍ ത്ഥമാണ് ഈ നാമം.
രാജകൊട്ടാരത്തിലെ അംഗങ്ങള്‍ ക്ക് വേണ്ടി ആഗ്രകോട്ടയുടെ പരിസരത്താണ് ഇത് പണിതത്. മോസ്ക്കോവിലെ സെന്റ് ബേസില്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ ക്ക് ഈ രണ്ട് ആരാധനാലയങ്ങളിലും അനുവര് ത്തിച്ചിട്ടുള്ള വാസ്തുരീതിയുടെ സാദൃശ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും.
പള്ളിയുടെ അങ്കണം വളഞ്ഞ മേല്‍ഭാഗത്തോട് കൂടിയ മണ്ഡപങ്ങളാലും കമാനങ്ങളാലും ഇരുവശങ്ങളിലും അലങ്കരിച്ചിട്ടുണ്ട്. പള്ളിയുടെ മേല്‍ക്കൂരയില്‍ വെണ്ണക്കല്ല് കൊണ്ടുള്ള മൂന്ന് താഴികക്കുടങ്ങളുണ്ട്. ചുവന്ന മണല്‍ കല്ലുകല് കൊണ്ടുള്ള ചുമരുകള്‍ക്ക് മുകളിലാണിവ. ഈ കെട്ടിടം തന്നെ ഒരു വെണ്ണക്കല്‍ സൌധമാണ്.
തികച്ചും അനുരൂപവും അംഗപ്പൊരുത്തവുമുള്ള മാതൃകയിലാണ് മസ് ജിദ് പണിതിട്ടുള്ളത്. ആഗ്രാപട്ടണത്തോട് വളരെ അടുത്ത് യമുനാനദിയുടെ കരയിലാണ് ഈ പുണ്യകേന്ദ്രം.