Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » താജ് മഹല്‍

താജ് മഹല്‍, ആഗ്ര

76

ഇന്ത്യന്‍ , പേര്‍ഷ്യന്‍ , ഇസ്ലാമിക തച്ചുശാസ്ത്ര ശൈലികളുടെ മോഹനമായ സങ്കലനമാണ് താജ്മഹല്‍. ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ ഗണിക്കുന്നത്. മുഗള്‍ചക്രവര്‍ത്തിയായ ഷാജഹാന്‍  തന്റെ പ്രിയപത്നിയായ മുംതാസ് മഹലിനോടുള്ള അനന്തമായ സ്നേഹത്തിന്റെ സ്മാരകമായാണ് ഇത് നിര്‍മ്മിച്ചത്.

1632 ല്‍ നിര്‍ മ്മാണം ആരംഭിച്ച ഈ സൌധം ഇരുപത്തൊന്ന് വര്‍ ഷങ്ങള്‍പിന്നിട്ട് 1653 ലാണ് പൂര്‍ ത്തിയാക്കിയത്. ആയിരക്കണക്കിന് ശില്പികളും കരവിരുതരും കല്പണിക്കാരും ഇതിന്റെ നിര്‍മ്മാണത്തിന് വേണ്ടിവന്നു. കല്ലറ ഉള്‍ക്കൊള്ളുന്ന ഭാഗമാണ് ഈ രമ്യഹര്‍മ്മത്തിലെ ഏറ്റവും ആകര്‍ഷകം. ചതുരാകൃതിയില്‍ ഉയര്‍ത്തിയ ഒരു വിതാനത്തിലാണ് വെണ്ണക്കല്ല് കൊണ്ട് ഉണ്ടാക്കിയ ഈ കുഴിമാടം. മുകളില്‍ കമാനാകൃതിയിലുള്ള ഒരു കുബ്ബയുണ്ട്. വില്ല് പോലെ വളഞ്ഞ കവാടം വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.

40 മീറ്റര്‍  ഉയരത്തില്‍ ലക്ഷണമൊത്ത മിനാരങ്ങള്‍കൊണ്ട് താജ് മഹല്‍ മോടിപിടിപ്പിച്ചിട്ടുണ്ട്. മസ്ജിദുകളില്‍ നമസ്ക്കാരത്തിന് വിശ്വാസികളെ മുഅദ്ദിന്‍  ക്ഷണിക്കാറുണ്ട്. മിനാരങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ കൃത്യം നിര്‍ വ്വഹിക്കാറുള്ളത്. താജ് മഹലിന്റെ ഓരോ മിനാരത്തിനും മൂന്ന് തട്ടുകളും രണ്ട് മട്ടുപ്പാവുകളുമുണ്ട്.

300 മീറ്റര്‍  ചതുരാകൃതിയില്‍ മനോഹരമായി വെട്ടിനിറുത്തിയ ചാര്‍ ബാഗ് എന്ന ഒരു പൂന്തോട്ടം ഇവിടെ കാണാം. തോട്ടത്തിലുള്ള ഉയര്‍ന്ന നടപ്പാതകള്‍തോട്ടത്തെ പതിനാറ് പുഷ്പതല്പങ്ങളായി വിഭജിച്ചിരിക്കുന്നു. അതിമനോഹരമാണ് വിശാലമായ ഈ ആരാമം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun