Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » ഇതിബാര്‍ ഖാന്റെ ശവകുടീരം

ഇതിബാര്‍ ഖാന്റെ ശവകുടീരം, ആഗ്ര

81

രാജകുമാരനായിരുന്ന ഷാജഹാന്‍  തന്റെ പിതാവായ ജഹാംഗീറിന്റെ സിംഹാസനം ബലമായി പിടിച്ചെടുക്കാന്‍  ശ്രമിച്ചു. 1622 ല്‍ പിതാവിനെതിരെ അദ്ദേഹം കലാപം നയിച്ച് പരാജയപ്പെട്ടു. 1627 ല്‍ ജഹാംഗീര്‍  മരണമടഞ്ഞപ്പോള്‍ഷാജഹാന്‍  സിംഹാസനസ്ഥനായി.

ഇതിബാര്‍  ഖാന്‍  എന്ന വാക്കിനര്‍ത്ഥം വിശ്വസ്ഥന്‍  എന്നാണ്. ശരിക്കും അങ്ങനെ തന്നെ ആയിരുന്നു. ജഹാംഗീറിന്റെ അന്തപ്പുര നാരീഗൃഹത്തിന്റെ മേല്‍നോട്ടക്കാരനായിരുന്നു. ഷാജഹാന്‍  പിതാവിനെതിരെ യുദ്ധത്തിനൊരുങ്ങിയപ്പോള്‍ഇതിബാര്‍  അതിനെ അനുകൂലിച്ചില്ല. ഇതിബാറിന്റെ രാജഭക്തിയില്‍ സംപ്രീതനായ ജഹാംഗീര്‍  അദ്ദേഹത്തിന് മുംതാസ് ഖാന്‍  എന്ന വിശിഷ്ട നാമം നല്കി ആദരിച്ചു.

അക്കാലത്തെ നാട്ട്നടപ്പ് അനുസരിച്ച് ഇതിബാര്‍  ഖാന്‍  ആഗ്രയുടെ പട്ടണപ്രാന്തത്തില്‍ സ്വന്തം കല്ലറയുടെ പണി തുടങ്ങിവെച്ചു. പ്രസിദ്ധമായ ഗുരു കാ താല്‍ എന്ന വലിയൊരു ജലാശയത്തിനരികിലാണ് ഈ കല്ലറ.

ശവകുടീരത്തിന് പുറമെ ഇതിന്റെ ചുറ്റുവട്ടത്ത് ഒരു പള്ളിയും അന്തപ്പുര സ്ത്രീകളുടെ വസതിയുമുണ്ട്. അടുത്തിടെ ഒരു റെയില്‍വേ ട്രാക്കിന്റെയും റോഡിന്റെയും നിര്‍ മ്മാണവുമായി ബന്ധപ്പെട്ട് സ്മാരകത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കപ്പെട്ടു. പള്ളിയും കല്ലറയും മാത്രമാണ് ഇപ്പോള്‍അവശേഷിക്കുന്നത്.

മേല്‍തട്ടില്‍ പന്ത്രണ്ട് കുബ്ബ അഥവാ താഴികക്കുടങ്ങള്‍ഉള്ളതിനാല്‍ ബാരാ ഖമ്പ എന്നാണ് ആളുകള്‍ ക്കിടയില്‍ ഇതറിയപ്പെടുന്നത്. ചതുരാകൃതിയിലാണ് ഈ സ്മാരകം. മണല്‍ കല്ലുകള്‍കൊണ്ട് നിര്‍ മ്മിച്ച ഒരു ഗേറ്റ് കടന്നാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun