സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ പ്ലാനിങ്ങ് ആന്‍ഡ് ടെക്നോളജി ക്യാമ്പസ് 1962 ല്‍ ബി.വി ദോഷിയാണ് സ്ഥാപിച്ചത്. സ്വയംഭരണാധികാരമുള്ള ഈ സര്‍വ്വകാലാശാലക്ക് കീഴില്‍ സ്കൂള്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ എന്ന പേരില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ് സെന്ററുണ്ട്. 1991 ല്‍ കൃഷ്ണ ശാസ്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. ഇവിടെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നടത്തുന്നുണ്ട്. ഫോട്ടോഗ്രാഫി, സംഗീതം, കരകൗശലം, മതം, പരിസ്ഥിതി, സംസ്കാരം തുടങ്ങിയവയിലെല്ലാം ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.



Click it and Unblock the Notifications