Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം

സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം, അഹമ്മദാബാദ്

105

നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഷാഹിബാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ പുരാതന കെട്ടിടം. മോട്ടിഷാ മഹല്‍ എന്നും അറിയപ്പെടുന്ന ഈ കെട്ടിടം 1618-22 കാലയളവില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാനാണ് നിര്‍മിച്ചത്. 1960 മുതല്‍ 1978 വരെ ഗുജറാത്ത് ഗവര്‍ണറുടെ  ഔദ്യോഗിക വസതിയായിരുന്നു ഇവിടം. 1980ലാണ് ഈ കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍െറ ഓര്‍മക്കായി മ്യൂസിയം തുടങ്ങിയത്.

പട്ടേലിന്‍െറ ജീവിതവും അദ്ദേഹം രാഷ്രടത്തിനും സംസ്ഥാനത്തിനും നല്‍കിയ സംഭാവനകളും പ്രതിപാദിക്കുന്ന ഫോട്ടോഗ്രാഫുകള്‍, വാര്‍ത്താ കട്ടിംഗുകള്‍, കാര്‍ട്ടൂണുകള്‍, ഛായാചിത്രങ്ങള്‍ എന്നിവക്ക് പുറമെ പട്ടേല്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍െറ പ്രധാന കവാടത്തില്‍ സര്‍ദാര്‍ പട്ടേലിന്‍െറ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

കെട്ടിടത്തിന്‍െറ ആദ്യ നിലയിലെ ഒരുമുറി രബീന്ദ്രനാഥ ടാഗോറിന്‍െറ ഓര്‍മക്കായാണ് സമര്‍പ്പിച്ചിട്ടുള്ളത്. പതിനേഴാം വയസില്‍ ഈ കെട്ടിടത്തില്‍ താമസിച്ചിട്ടുള്ള ടാഗോര്‍ തന്‍െറ ഖുദിതോ പാഷാന്‍ (ഹംഗറി സ്റ്റോണ്‍) എന്ന കഥക്ക് ഈ കെട്ടിടത്തിലെ താമസം പ്രചോദനമായതായി എഴുതിയിരുന്നു. ടാഗോറിന്‍െറ പ്രതിമയും ഛായാചിത്രങ്ങളും ഈ മുറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri