മനേക് ചൗക്ക് മറ്റൊരു സന്ദര്‍ശന കേന്ദ്രമാണ്. സന്യാസവര്യനായ ബാബ മനേക് നാഥിന്‍റെ സ്മാരകമാണ് ഇത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു കഥയാണ് ഇതിന് പിന്നില്‍. സുല്‍ത്താന്‍ അഹമ്മദ് ഷാ ഇവിടെ ഒരു കോട്ട നിര്‍മ്മിക്കുന്ന അവസരത്തില്‍ തന്‍റെ അത്ഭുത സിദ്ധികളുപയോഗിച്ച് ബാബ ഇതിന് തടസങ്ങള്‍സൃഷ്ടിച്ചു. പകല്‍സമയത്ത് കോട്ട നിര്‍മ്മിക്കുമ്പോള്‍ ബാബ ഒരു പായ നെയ്യുകയും രാത്രിയില്‍ അത് അഴിക്കുമ്പോള്‍ കോട്ട തകരുകയും ചെയ്യും.
ഒടുക്കം അഹമ്മദ് ഷാ ബാബയെ വിളിച്ച് തന്‍റെ ശക്തി തെളിയിക്കാന്‍ ഒരു കുപ്പിക്കുള്ളില്‍ കയറാന്‍ ആവശ്യപ്പെട്ടു. കുപ്പിയില്‍ കയറിയ ബാബയെ സുല്‍ത്താന്‍ അഹമ്മദ് ഷാ അവിടെ സംസ്കരിക്കുകയും ചെയ്തു. മനേക് ചൗക്ക് രാവിലെ പച്ചക്കറി ചന്തയും, ഉച്ചക്ക് ജുവല്ലറി മാര്‍ക്കറ്റും, വൈകുന്നേരം ഫാസ്റ്റ് ഫുഡ് കച്ചവടസ്ഥലവുമായി മാറിക്കൊണ്ടിരിക്കും.



Click it and Unblock the Notifications