എ ഡി 1411 ല്‍ സുല്‍ത്താന്‍ അഹമ്മദ് ഷായാണ് അഹമ്മദാബാദ് നിര്‍മിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ചെറുമകനായ മഹ്മൂദ് ബേഗ്ഡയുടെ അധീനതയിലായി അഹമ്മദാബാദ്. അഹമ്മദാബാദിനെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സുല്‍ത്താന്‍ അഹമ്മദിന്റെ ചെറുമകനായ മഹ്മൂദ് ബേഗ്ഡ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വലിയ മതില്‍ പണിതീര്‍ത്തു. പന്ത്രണ്ട് ഗേറ്റുകളും 189 കൊത്തളങ്ങളും മറ്റും അടങ്ങിയതാണ് ഇത്. ബാല്‍ക്കണികളും മനോഹരമായ കൊത്തുപണികളും നിറഞ്ഞതാണ് മിക്ക ഗേറ്റുകളും.
നഗരത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഈ മതില്‍ മിക്കവാറും പൊളിച്ചുനീക്കി. എങ്കിലും മതിലിന്റെ ചില ഗേറ്റുകളും അവശിഷ്ടങ്ങളും ഇപ്പോഴും സഞ്ചാരികളെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി ഇവിടെയുണ്ട്. ഷാപൂര്‍ ഗേറ്റ്, ദരായാപൂര്‍ ഗേറ്റ്, കാലുപൂര്‍ ഗേറ്റ്, പ്രേം ഗേറ്റ്, ജമാല്‍പൂര്‍ ഗേറ്റ്, റായ്പൂര്‍ ഗേറ്റ്, ഡല്‍ഹി ഗേറ്റ് എന്നിങ്ങനെ പോകുന്നു ഈ ഗേറ്റുകളുടെ പേര്.



Click it and Unblock the Notifications