യുവാക്കളിലും കുട്ടികളിലും പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളുടെ സംരക്ഷണത്തെ കുറിച്ചും അവബോധമുണ്ടാക്കുന്നതിനുള്ള സെന്‍റര്‍ ഫോര്‍ എന്‍വയേണ്‍മെന്‍റ് എജ്യുക്കേഷന്‍ ആരംഭിച്ച മിനി മൃഗശാലയാണ് സുന്ദര്‍വന്‍. മുതല, ആമ, മുള്ളന്‍പന്നി തുടങ്ങിയ ജീവികള്‍ക്കൊപ്പം മയില്‍,വണ്ടാര കോഴി തുടങ്ങിയ പക്ഷികളും. മൂര്‍ഖന്‍, അണലി,റെഡ് സാന്‍റ് ബോവ തുടങ്ങിയ പാമ്പുകളും ഇവിടെയുണ്ട്.
മുളകളും ആല്‍മരങ്ങളും നിറഞ്ഞ ഈ മിനി മൃഗശാലയില്‍ അപകടകാരികളല്ലാത്ത മൃഗങ്ങളെ തുറന്നുവിടുകയാണ് ചെയ്യുക. പാമ്പുകളെ ഞായറാഴ്ചകളില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പുറത്ത് എടുക്കുകയും ചെയ്യും. പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ച് അവബോധം പകരാന്‍ മൃഗശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications