ഐസ്വാള്‍ നഗരത്തിന്‍െറ ജീവശ്വാസം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഷോപ്പിംഗ് കേന്ദ്രമാണ് ബാരാ ബസാര്‍. ഇടുങ്ങിയ റോഡിന് ഇരുവശത്തും നിരനിരയായുള്ള സ്റ്റാളുകളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, കരക,ശലവസ്തുക്കള്‍, ഭക്ഷണ സാധനങ്ങള്‍ തുടങ്ങി ആവശ്യമുള്ള എന്തും ഇവിടെ ലഭിക്കും.
ഒരു തെരുവില്‍ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്നത് കണ്ട് നടക്കുന്ന നമ്മള്‍ തൊട്ടടുത്ത തെരുവില്‍ ചെന്ന് കയറുന്നത് മീനിന്‍െറയും മല്‍സ്യത്തിന്‍െറയും വില്‍പ്പനക്കാരുടെ നടുവിലേക്കായിരിക്കും. ഭൂരിപക്ഷം തദ്ദേശവാസികളും ഇവിടത്തെ കച്ചവടക്കാരാണ്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് വില്‍പ്പനക്കായി നില്‍ക്കുന്ന കച്ചവടക്കാരുടെ ദൃശ്യം മനോഹരമാണ്.



Click it and Unblock the Notifications