കടുകിന്‍െറ തടാകം എന്ന് അറിയപ്പെടുന്ന ഇവിടം ഐസ്വാളില് നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മിസോറാമിലെ പ്രമുഖ മല്‍സ്യബന്ധന റിസര്‍വോയര്‍ ആയ ഇവിടെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഹോളിഡേ റിസോര്‍ട്ട് നിര്‍മിച്ചിട്ടുണ്ട്. തടാകത്തിലും ചുറ്റുമുള്ള വനമേഖലയിലും വിവിധയിനം മൃഗങ്ങളെയും ചെടികളും മരങ്ങളും കാണാം.
വിശ്വാസമനുസരിച്ച് ഇവിടെ താമസിച്ചിരുന്ന കര്‍ഷക ദമ്പതികളുമായി ബന്ധപ്പെട്ടാണ് തടാകത്തിന് ഈ പേരുണ്ടായത്. ഭര്‍ത്താവ് മരണപ്പെട്ട ശേഷം ഭാര്യയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ശേഷം കൃഷിയിടത്തിന് മധ്യത്തിലുള്ള കടുകുചെടി കാത്തുസൂക്ഷിക്കുവാന്‍ നിര്‍ദേശിച്ചുവത്രേ. ഈ സ്ത്രീക്ക് തന്‍െറ പുനര്‍വിവാഹം വരെ മാത്രമേ ഈ നിര്‍ദേശം പാലിക്കാനായുള്ളൂ. പുനര്‍വിവാഹിതനായ ഭര്‍ത്താവ് ഭാര്യക്ക് മുന്‍ ഭര്‍ത്താവിനെ കുറിച്ച ഓര്‍മകള്‍ ഉണ്ടാകാതിരിക്കാന്‍ ഈ കടുകുചെടി പറിച്ചെറിഞ്ഞു. തുടര്‍ന്ന് ഈ ചെടി പറിച്ചെറിഞ്ഞ ഭാഗത്ത് നിന്ന് വെള്ളം പ്രവഹിച്ച് താഴ്വര ഒന്നാകെ മുക്കിയെന്നാണ് വിശ്വാസം.