Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐസ്വാള്‍ » ആകര്‍ഷണങ്ങള് » റീക്ക്

റീക്ക്, ഐസ്വാള്‍

17

മിസോകളുടെ ജീവിത രീതിയും സംസ്കാരവും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഐസ്വാളില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള റീക്ക് എന്ന ചെറുഗ്രാമം. മിസോ ഗോത്രനിവാസികള്‍ താമസിച്ചിരുന്ന പരമ്പരാഗത രീതിയിലുള്ള കുടിലുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സംസ്ഥാന ടൂറിസം വകുപ്പ് സംരക്ഷിച്ചുവരുന്ന ഈ ഗ്രാമത്തിന്‍െറ കിഴകകുഭാഗത്ത് ഗുഹകളും മറ്റും നിറഞ്ഞ ചെങ്കുത്തായ പര്‍വത നിരകളും മിസോ ഗോത്രനിവാസികള്‍ കാലങ്ങളായി സംരക്ഷിച്ചുപോരുന്ന നിത്യഹരിത വനമേഖലയുമാണ് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത കുടിലുകളെ കൂടാതെ ഗ്രാമത്തലവന്‍െറ വീടും അവിവാഹിതര്‍ക്ക് താമസിക്കാനുള്ള വീടും വിധവകള്‍ക്ക് താമസിക്കാനുള്ള വീടുകളും ഇവിടത്തെ ആകര്‍ഷണമാണ്.

വാര്‍ഷിക ആന്തൂറിയം ഫെസ്റ്റിവല്‍ നടക്കുന്നത് ഇവിടെയാണ്. ആന്തൂറിയം പൂക്കളുടെ വിപണന സാധ്യത മെച്ചപ്പെടുത്തുന്നതിനൊപ്പം മിസോറാമിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് മേളയുടെ ലക്ഷ്യം. പരമ്പരാഗത നൃത്ത, സംഗീത പരിപാടികളും കായിക മല്‍സരങ്ങളും ഫാഷന്‍ഷോയുമെല്ലാം ആന്തൂറിയം ഫെസ്റ്റിവലിന്‍െറ സമയത്ത് സംഘടിപ്പിച്ചുവരുന്നുണ്ട്. അപൂര്‍വങ്ങളായ പക്ഷികളെയടക്കം കണ്ടുവരുന്ന റീക്കിലെ  വനമേഖല പക്ഷിനിരീക്ഷകരുടെ ഇഷ്ട സങ്കേതമാണ്. ഐസ്വാളില്‍ നിന്ന് ടാക്സിയില്‍ ഒരു മണിക്കൂറോളം സഞ്ചരിച്ചാല്‍ ഈ ഗ്രാമത്തിലെത്താം. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവരേക്കാള്‍ ട്രക്കിംഗ് പ്രേമികളാണ് ഇവിടെയെത്തുന്നവരില്‍ അധികവും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue