ഐസ്വാളില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ദാംപാ വന്യജീവി സങ്കേതം. 550 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 200 മീറ്റര്‍ മുതല്‍ 800 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വനമേഖല അപൂര്‍വ ജൈവസമ്പത്തിന്‍െറ കലവറയാണ്. വേനലിലും തണുപ്പുകാലത്തും സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടം പ്രകൃതിയുടെ മനോഹാരിത അടുത്തറിയാന്‍ കൊതിക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. വിവിധയിനങ്ങളിലുള്ള ഓര്‍ക്കിഡുകളും മുളങ്കാടുകളും നിറഞ്ഞ വനമേഖലയില്‍ കടുവ, വലിയ അണ്ണാന്‍, ഹ്യൂലോക്ക് ഗിബ്ബണ്‍, ആന, ഹിമാലയന്‍ കറുത്ത കരടി, പുള്ളിപ്പുലി, കുരക്കും മാന്‍,സ്ളോത്ത് ബിയര്‍,പെരുമ്പാമ്പ്, രാജവെമ്പാല തുടങ്ങിയ ജീവികളും ഇവിടെയുണ്ട്. ഐസ്വാളില്‍ നിന്ന് ടാക്സി വിളിച്ച് ഇവിടെയത്തൊം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.



Click it and Unblock the Notifications