ഐസ്വാളില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹുമുയിഫാംഗ് കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന് 1619 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇങ്ങോട് ടാക്സി വാഹനത്തില്‍ മാത്രമേ എത്തിപ്പെടാന്‍ കഴിയൂ. മിസോ ഗോത്രവര്‍ഗക്കാരുടെ ആദിമ തലമുറകളുടെ കാലം മുതല്‍ക്കേപരിപാവനമായി കരുതി കാത്തുസൂക്ഷിച്ച് വരുന്ന നിത്യഹരിത വനങ്ങളാണ് ഈ മലനിരകളുടെ പ്രധാന ആകര്‍ഷണം.
കൊടുമുടിയുടെ ഏറ്റവും മുകളില്‍ സ്ഥിതി ചെയ്യുന്ന ഹുമുയിഫാംഗ് ടൂറിസ്റ്റ് റിസോര്‍ട്ട് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മിസോറാം ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നേരിട്ട് നടത്തുന്ന ഈ റിസോര്‍ട്ടില്‍ നിന്നുള്ള കൊടുമുടികളുടെയും പാറക്കെട്ടുകളുടെയും പച്ചപ്പിന്‍െറയും ദൃശ്യചാരുതക്ക് ഒരു ആയുഷ്കാലത്തില്‍ പകരം വെക്കാനാകുമെന്ന് കരുതുന്നില്ല. കൊടുമുടിയുടെ വിവിധ ഭാഗങ്ങളിലുള്ള ചെറിയ പുല്‍തകിടികള്‍ പിക്നിക്കിനും ക്യാമ്പിംഗിനുമെല്ലാം അനുയോജ്യമാണ്. കൊടുമുടിയില്‍ നടക്കുന്ന വാര്‍ഷിക പരിപാടികളായ ആന്തൂറിയം ഫെസ്റ്റിവലും തല്‍ഫ്വാംഗ് കുട്ടും കാണേണ്ട കാഴ്ചകള്‍ തന്നെയാണ്. കൊടുമുടിയെ ചുറ്റികിടക്കുന്ന ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരവും വേറിട്ട അനുഭവമായിരിക്കും.



Click it and Unblock the Notifications