ഐസ്വാള്‍ ജില്ലയിലെ സുയാംഗ്പുയിലാണ്‍ ഗ്രാമത്തില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 2.5 ഹെക്ടര്‍ വിസ്തൃതിയില്‍ പ്രകൃതി അതിന്‍െറ സപ്ത വര്‍ണങ്ങളും ചാലിച്ച് സൃഷ്ടിച്ച ഈ തടാകം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
ഒരിക്കല്‍ തിത്തിരിപക്ഷികളെ ധാരാളമായി കണ്ടിരുന്ന ഇവിടം പക്ഷി നിരീക്ഷകരുടെ ഇഷ്ട കേന്ദ്രമായിരുന്നു. ചെറിയ ഒരു വരമ്പിന് ഇരുവശത്തുമായി രണ്ട് തടാകങ്ങളാണ് ഉള്ളത്. ഇവ തമ്മില്‍ ഭൂഗര്‍ഭ ബന്ധമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. തടാകത്തിന് ചുറ്റുമുള്ള ഇടതൂര്‍ന്ന വനമേഖലയില്‍ ആകട്ടെ കരടി, മാന്‍, പുലി തുടങ്ങിയ മൃഗങ്ങള്‍ ധാരാളം ഉണ്ട്. ഐസ്വാളില്‍ നിന്ന് ടാക്സിയിലോ ബസിലോ എത്താവുന്ന രുംഗ്ഡില്‍ തടാകം പിക്നിക്കിനും ഔട്ട് ഡോ ക്യാമ്പിംഗിനും അനുയോജ്യമാണ്.



Click it and Unblock the Notifications