അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ പ്രധാനപ്പെട്ട ഔദ്യോഗിക ലൈബ്രറിയാണിത്. ഇവിടെയൊരു സെന്‍ട്രല്‍ ലൈബ്രറിയും 80 ഡിപ്പാര്‍ട്‌മെന്റല്‍ ലൈബ്രറികളുമുണ്ട്. ബിരുദാനന്തര ബിരുദത്തിന് പഠിയ്ക്കുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ട പുസ്തകങ്ങള്‍ പലതും ഇവിടെ കരുതിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ലൈംബ്രറിയാണിത്. ഏഷ്യയിലെ രണ്ടാമത്തെതും. ഇന്ത്യന്‍ ചരിത്രത്തിലേയ്ക്കും സംസ്‌കാരത്തിലേയ്ക്കും വെളിച്ചം വീശുന്ന അനേകം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. പ്രത്യേകിച്ചും ഏഴാം നിലയിലുള്ള ലൈബ്രറിയിലാണ് ഇത്തരം പ്ുസ്തകങ്ങള്‍
ഏറെയുള്ളത്. ഇസ്ലാമിക വാസ്തുവിദ്യപ്രകാരം നിര്‍മ്മിച്ച ഈ കെട്ടിടം മനോഹരമായി പരിപാലിച്ചുപോരുന്നുണ്ട്. കെട്ടിടത്തിന് പുറത്ത് പൂന്തോട്ടങ്ങളും പുല്‍ത്തകിടികളുമുണ്ട്.



Click it and Unblock the Notifications