1931 ല്‍ സ്ഥാപിതമായതാണ് അലഹബാദ് മ്യൂസിയം. സാംസ്‌കാരിക വകുപ്പ് മന്ത്രാലയമാണ് മ്യൂസിയത്തിന് ആവശ്യമായ ഫണ്ട് നല്‍കുന്നത്. വ്യത്യസ്‌ത കലകളുമായി ബന്ധപ്പെട്ടുള്ള വസ്‌തുക്കളാല്‍ സമ്പന്നമാണ് ഈ മ്യൂസിയം. നഗരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ ശേഖര്‍ ആസാദ് പാര്‍ക്കിന് സമീപത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947 ല്‍ ആണ് മ്യൂസിയം ഉദ്‌ഘാടനം ചെയ്യുന്നത്. പുരാവസ്‌തുക്കള്‍, ചരിത്രവുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ , ആര്‍ട് ഗാലറി എന്നിവയ്‌ക്കായി പതിനെട്ട് വ്യത്യസ്‌ത ഗ്യാലറികള്‍ മ്യൂസിയത്തിലുണ്ട്. ജവഹര്‍ ലാല്‍ നെഹ്‌റു ഉപയോഗിച്ചിരുന്ന ചില വസ്‌തുക്കളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി
ബന്ധപ്പെട്ട ചില രേഖകളും ഇവിടെ പ്രദര്‍ശിപ്പിച്ചുണ്ട്. ഗാന്ധാര,മധുര,കൗസംബി, സാരനാഥ് എന്നിവടങ്ങളിലെ ശില്‍പങ്ങളും കലാരൂപങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുശാന, ഗുപ്‌ത കാലയളവിലെ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ പുരാതന ഇന്ത്യയിലെ നാണയങ്ങളുടെ ശേഖരമാണ് മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.



Click it and Unblock the Notifications