അലോംഗിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പുണ്യസ്ഥലമാണ് ആകാശിഗംഗ. പാര്‍വതി ദേവിയെ പിരിയാന്‍ ശിവന്‍ തയ്യാറാക്കതിരുന്നതിനെ തുര്‍ന്ന് വിഷ്‌ണു പാര്‍വതിയുടെ ശിരസ് ഛേദിച്ചതായി ഐതിഹ്യമുണ്ട്. ആ സമയത്ത് പാര്‍വതിയുടെ ശിരസ് ഇവിടെയാണ് വീണതെന്നാണ് വിശ്വാസം.
ഹിന്ദുക്കള്‍ പുണ്യസ്ഥലമായി കാണുന്ന ഇവിടെ ഒരു കുളമുണ്ട്. അതില്‍ മുങ്ങിക്കുളിക്കുന്നത് പുണ്യമായി കരുതുന്നു. മലനിരകളിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രാ നദിയുടെ മനോഹാരിത ഇവിടെ നിന്ന് ആസ്വദിക്കാനാകും. വര്‍ഷത്തില്‍ എല്ലാ സമയത്തും വിശ്വാസികള്‍ ആകാശിഗംഗ സന്ദര്‍ശിക്കാറുണ്ട്.



Click it and Unblock the Notifications