അമൃത്സര്‍ നഗരത്തിന്‍െറ സ്ഥാപകനായ ഗുരു രാംദാസ് ജി 1573ല്‍ തന്‍െറ കുടുംബത്തിന് താമസിക്കാനായി ഹര്‍മന്ദിര്‍ സാഹിബിന് സമീപം നിര്‍മിച്ച കെട്ടിടമാണ് ഇത്. ഇദ്ദേഹത്തിന്‍െറ മകനായ ഗുരു അര്‍ജന്‍ ദേവ് ജി വിവാഹിതനായതും അഞ്ചാമത്തെ സിക്ക് ഗുരുവായി അവരോധിതനായതും ഇവിടെ വെച്ചാണ്. അര്‍ജന്‍ദേവ് ജിയുടെ മകനായ ഗുരു ഹര്‍ഗോബിന്ദ് ജിയുടെ വിവാഹ പ്രതിജ്ഞയും ഇവിടെ വെച്ചാണ് നടന്നത്.
ഹര്‍ഗോബിന്ദ് ജിയുടെ മക്കളായ ബാബാ അതല്‍ റായിയും ഗുരു തേജ് ബഹാദൂര്‍ ജിയും പിറന്നതും ഇവിടെ വെച്ചാണ്. ഗുരു ഹര്‍ഗോബിന്ദ്ജിയും പിതാവും ചേര്‍ന്ന് ആരാധനാലയമാക്കി മാറ്റിയ ഇവിടെ ദീര്‍ഘ ചതുരാകൃതിയിലുള്ള മുറിയിലാണ് ഗുരു ഗ്രന്ഥ് സാഹിബ് സൂക്ഷിച്ചിട്ടുള്ളത്. ഗുരു തേജ് ബഹാദൂര്‍ ജയന്തി ദിനത്തില്‍ ഇവിടെ നിരവധി ഭക്തരും സഞ്ചാരികളും എത്താറുണ്ട്.



Click it and Unblock the Notifications