മുഗള്‍, ഗോഥിക്ക് വാസ്തുവിദ്യകളുടെ അപൂര്‍വ സമന്വയമാണ് കൈസര്‍ബാഗ് എന്ന മനോഹര പൂന്തോട്ടത്തില്‍ കാണാനുള്ളത്. 1845-50 കലാഘട്ടത്തിലാണ് ചതുരശ്ര മാതൃകയിലുള്ള ഈ പാര്‍ക്ക് നിര്‍മിച്ചത്. ചാരുതയോടെ നിര്‍മിച്ച കവാടവും നിരവധി ചവിട്ടുപടികളും ഈ പാര്‍ക്കിന് ഒരു പാലത്തിന്‍െറ പ്രതീതി നല്‍കുന്നു.
ഇതിന് നടുവിലായി ഇന്തോ-ഗോഥിക്ക് മാതൃകയില്‍ നിര്‍മിച്ച ക്ഷേത്രവുമുണ്ട്. പൂന്തോട്ടത്തിന്‍െറ പ്രധാന ഭാഗത്തെ പവലിയന്‍െറ രൂപകല്‍പ്പന ആരെയും മോഹിപ്പിക്കുന്നതാണ്. ഗോപുരങ്ങളും താഴികക്കുടങ്ങളുമെല്ലാം നിറഞ്ഞ കൈസര്‍ബാഗ് പൂന്തോട്ടം ഫോട്ടോഗ്രാഫി പ്രിയര്‍ക്ക് ലെന്‍സ് നിറയെ കാഴ്ചകളൊരുക്കുന്ന സ്ഥലവുമാണ്. അമൃത്സറിലത്തെുന്നവര്‍ പകല്‍സമയം കുറച്ചെങ്കിലും ഇവിടെ ചെലവഴിക്കാന്‍ സമയം നിര്‍ബന്ധമായും കണ്ടത്തെണം.



Click it and Unblock the Notifications