അമൃത്സറിലെ മനോഹരമായ റാംബാഗ് പൂന്തോട്ടത്തിനുള്ളിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മുമ്പ് മഹാരാജാവിന്‍െറ വേനല്‍ക്കാല വസതിയായിരുന്ന ഇവിടം പിന്നീട് വിശാലമായ മ്യൂസിയമാക്കുകയായിരുന്നു. വലതുഭാഗത്തുള്ള കോട്ട പോലെയുള്ള വാതില്‍ വഴിയാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനം.
മുഗള്‍ രാജഭരണ കാലത്തെ ആയുധങ്ങളും പടക്കോപ്പുകളും നാണയങ്ങളും ലിഖിതങ്ങളുമൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് ഭരിച്ചിരുന്ന രാജാക്കന്‍മാരുടെയും മന്ത്രിസഭയുടെയും കോടതിയുമെല്ലാം ഓയില്‍ പെയിന്‍റിംഗുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിശ്വപ്രസിദ്ധമായ കോഹിനൂര്‍ രത്നത്തിന്‍െറ മാതൃകയും മഹാരാജാ രഞ്ജിത്ത് സിംഗ് കപൂര്‍ത്തലയിലെ രാജാവിന് അയച്ച രാജശാസനയുടെ പകര്‍പ്പുമാണ് മറെറാരു ആകര്‍ഷണം. സിക്ക് രാജാക്കന്‍മാരുടെ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന അമൂല്യവസ്തുക്കള്‍ അടങ്ങിയ മ്യൂസിയം അമൃത്സറിലത്തെുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ടതാണ്.



Click it and Unblock the Notifications