നഗരത്തിന്റെ തെക്കുഭാഗത്തായി ബസവനഗുഡിയിലാണ് ബുള്‍ ടെമ്പിള്‍ അഥവാ ദൊഡ്ഡ ബസവന ഗുഡി സ്ഥിതിചെയ്യുന്നത്. ശിവവാഹനമായ നന്ദികേശനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തില്‍ പതിനഞ്ചടി ഉയരവും ഇരുപതടി വിസ്താരവുമുള്ള ഒരു കൂറ്റന്‍ നന്ദിപ്രതിമയുണ്ട്. ഒറ്റക്കല്ലിലാണ് ഇത് കൊത്തിയെടുത്തിരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന കെംപെഗൗഡ 1537ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.മുമ്പ് ഈ ക്ഷേത്രം നിന്നിടത്ത് നിലക്കടലകൃഷിയുണ്ടായിരുന്നുവത്രേ. കൃഷിയിടത്തില്‍ അലഞ്ഞുനടന്നിരുന്ന ഒരു കാളയെ പ്രീതിപ്പെടുത്താനായിട്ടാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ വിശ്വാസത്തെ പിന്‍പറ്റി വര്‍ഷാവര്‍ഷം ഇവിടെ കടലൈക്കായ് പരിഷെ (നിലക്കടലയുത്സവം) നടത്താറുണ്ട്. നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ നിലക്കടലയുടെ വിളവെടുപ്പ് സമയത്താണ് ഇത് നടക്കാറുള്ളത്. നന്ദിക്ഷേത്രത്തിന് സമീപത്തായി ഒരു ദൊഡ്ഡ ഗണേഷക്ഷേത്രവുമുണ്ട്.



Click it and Unblock the Notifications