ഇന്നത്തെക്കാലത്ത് നഗരങ്ങളുടെപ്രധാന ആകര്‍ഷണങ്ങളാണ് തീം പാര്‍ക്കുകളും, അമ്യൂസ്മെന്റ് പാര്‍ക്കുകളും. ഇത്തരമൊന്നില്‍ ഒരു ദിവസം ചെലവിടാതെ നഗരത്തിലെ ഔട്ടിംഗ് പൂര്‍ണമാകില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ ഇതിനുള്ള ഏറ്റവും നല്ല സ്ഥലം വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്കാണ്. ബാംഗ്ലൂര്‍ മൈസൂര്‍ റോഡില്‍ ബിദദിയിലാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 82 ഏക്കറില്‍ പരന്നുകിടക്കുന്ന പാര്‍ക്കില്‍ ജലകേളികള്‍ക്കും മറ്റു വിനോദങ്ങള്‍ക്കും അവസരമുണ്ട്. വിശാലമായ പാര്‍ക്കിംഗ് ഏരിയയും റസ്റ്റോറന്റുകളുമെല്ലാം ഇതിനകത്തുണ്ട്. വിഗാര്‍ഡ് ഗ്രൂപ്പിന്റേതാണ് ഈ പാര്‍ക്ക്.