ഫടി ഖാന് എന്നപേരില്ക്കൂടി അറിയപ്പെടുന്ന രാം കുണ്ഡ് ഒരു കുന്നിന് ചെരിവിലുള്ള ആഴമേറിയ ഗുഹയാണ്. എല്ലാഭാഗവും മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ സ്ഥലം പ്രകൃതി സ്നേഹികളുടെ ഇഷ്ട ലൊക്കേഷനാണ്. ഇതിനടുത്തായി ചെറിയൊരു കുളവുമുണ്ട്. തണുപ്പുകൂടുതലുള്ളതാണേ്രത ഈ കുളത്തിലെ വെള്ളം, ഇതൊരിക്കലും വറ്റാറില്ലത്രേ. വനവാസക്കാലത്ത് ശ്രീരാമന് ഇവിടം അല്പകാലം ചെലവിട്ടിരുന്നുവെന്നും അതിനാലാണ് രാം കുണ്ഡ് എന്ന് പേരുവീണതെന്നുമാണ് വിശ്വാസം.