സ്വാമി നിത്യാനന്ദയാണ് നിത്യാനന്ദാശ്രമം നിര്‍മിച്ചത്. കാസര്‍കോട് ജില്ലയിലെ പേരുകേട്ട ഒരു ആത്മീയകേന്ദ്രവും വിനോദസഞ്ചാരികളുടെ ആകര്‍ഷണവുമാണ് നിത്യാനന്ദാശ്രമം. കാഞ്ഞങ്ങാട്ട് നഗരത്തില്‍ നിന്നും ഏകദേശം 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിത്യാനന്ദാശ്രമത്തിലെത്താം. കൊടുംകാടായിരുന്ന ഇവിടെ നിത്യാനന്ദ സ്വാമി 45 ഗുഹകള്‍ നിര്‍മിച്ചു എന്നാണ് കരുതുന്നത്.
നിത്യാനന്ദ സ്വാമി ധ്യാനത്തിലിരുന്ന നിത്യാനന്ദാശ്രമവും പരിസരവും ധ്യാനകേന്ദ്രമെന്ന നിലയിലും പ്രശസ്തമാണ്. നിത്യാനന്ദ സ്വാമി ഇരിക്കുന്ന രൂപത്തിലുള്ള പഞ്ചലോഹത്തില്‍ തീര്‍ത്ത പ്രതിമ ഇവിടെ കാണാം. ബേക്കലിലെത്തുന്ന സഞ്ചാരികള്‍ നിത്യാനന്ദാശ്രമം കാണാതെ പോകുക പതിവില്ല.



Click it and Unblock the Notifications