ഭദ്രാവതി നഗരത്തിന് സമീപത്തായി ഭദ്ര നദിക്ക് കുറുകെയാണ് ഭദ്രാവതി ഡാം നിര്‍മിച്ചിരിക്കുന്നത്. ഭദ്ര റിവര്‍ പ്രൊജക്ട് ഡാം എന്നും ഭദ്രാവതി ഡാമിന് പേരുണ്ട്. ചിക്കമഗളുരുവിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഭദ്രാവതി ഡാം. കര്‍ണാടകത്തിലെ പ്രശസ്ത എന്‍ജിനീറായിരുന്ന ഭാരതരത്‌ന എം വിശ്വേശ്വരയ്യയാണ് ഭദ്രാവതി ഡാമിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. 194 അടി ഉയരമുണ്ട് ഈ ഡാമിന്.
ഭദ്രാവതി നഗരത്തിലും പരിസരപ്രദേശങ്ങളിലും ജലസേചനത്തിനും കുടവെള്ളത്തിനുമുള്ള പ്രധാനപ്പെട്ട സ്രോതസ്സാണ് ഭദ്രാവതി ഡാം. മനോഹരമായ കാലാവസ്ഥയും പ്രകൃതിദൃശ്യങ്ങളുമാണ് ഭദ്രാവതി ഡാമിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ലക്കാവലി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നതിനാലാവണം ഭദ്രാവതി ഡാമിനെ ലക്കാവലി ഡാം എന്നും വിളിക്കാറുണ്ട്.



Click it and Unblock the Notifications