ബട്കലിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ടുന്ന ഒന്നാണ് മഖ്ദൂം മസ്ജിദ്. ബട്കലിലെ ഏറ്റവും പഴക്കമേറിയ മുസ്ലീം പള്ളിയാണിത്. മഖ്ദൂം കോളനിയെന്നതില്‍ നിന്നാണ് മഖ്ദൂം മസ്ജിദ് എന്ന പേര് വന്നിരിക്കുന്നത്. ഹസ്രത്ത് മഖ്ദൂം ഫാഖ്വി ഇസ്മയില്‍ സുക്രി എന്നയാള്‍ ബട്കലില്‍ അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി നാല്‍പത് ദിനം നീളുന്ന പ്രാര്‍ത്ഥന നടത്തി. ഇതിന്റെ സ്മരണയിലാണ് ഈ പള്ളി പണിതതെന്നാണ് വിശ്വാസം. ജാമിയ മസ്ജിദ്, സുല്‍ത്താന്‍ മസ്ജിദ് എന്നിവയാണ് ബട്കലിലെ മറ്റു പള്ളികള്‍.



Click it and Unblock the Notifications