ശത്രുനായി, തലാജി നദികള്‍ ഉല്‍ഭവിക്കുന്ന തദാവജ് മലമുകളിലാണ് തലാജി നഗരം സ്ഥിതി ചെയ്യുന്നത്. മലകളുടെ പലഭാഗങ്ങളിലും ബുദ്ധമതക്കാര്‍ പ്രാര്‍ഥനക്ക് ഉപയോഗിച്ചിരുന്ന ആയിരകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഗുഹകളും മൊണാസ്ട്രികളും ഉണ്ട്. മലമുകളിലെത്തിയാല്‍ ജൈനക്ഷേത്രത്തിന്‍െറ മനോഹര കാഴ്ചയാകും സഞ്ചാരിയെ വരവേല്‍ക്കുക.
ക്ഷേത്രങ്ങളുടെയും മൊണാസ്ട്രികളുടെയും കുന്നിന്‍മുകളില്‍ നിന്നുള്ള മനോഹര കാഴ്ചകളിലും മതിമറക്കുന്ന സന്ദര്‍ശകരില്‍ പലരും ഇവിടെ രണ്ടാമതൊന്ന് കൂടി സന്ദര്‍ശിക്കാന്‍ കൊതിച്ചാകും തിരികെ പോവുക.



Click it and Unblock the Notifications