ഭാവ്നഗര്‍ ജില്ലയിലെ സൗരാഷ്ട്രയില്‍ ഭാല്‍ മേഖല കേന്ദ്രീകരിച്ച് 1976ലാണ് ഈ നാഷണല്‍ പാര്‍ക്ക് സ്ഥാപിതമായത്. മുമ്പ് ഭാവ്നഗര്‍ രാജാക്കന്മാര് വേട്ടയാടാന്‍ എത്തിയിരുന്ന, പുല്‍മേടുകള്‍ നിറഞ്ഞ ഈ നാഷണല്‍ പാര്‍ക്കില്‍ കലമാനെയാണ് ധാരാളമായി കാണപ്പെടുന്നത്. നീലക്കാള, കുറുക്കന്, ചെന്നായ്, കാട്ടുപൂച്ച തുടങ്ങിയ മൃഗങ്ങളെയും ഇവിടെ ധാരാളമായി കാണാറുണ്ട്.