ഷോപ്പിങ് സെന്ററായി തുടങ്ങിയ സിവിക് സെന്ററില്‍ രണ്ട് നിരഷോപ്പുകളും സ്റ്റോറുകളുമുണ്ട്. നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങളും വിനോദവവും ഷോപ്പിങ്ങും നടക്കുന്ന സ്ഥലമാണിത്. സിവിക് സെന്ററില്‍ കുട്ടികള്‍ക്ക് മാത്രമായൊരു ഉദ്യാനമുണ്ട്. ഇവിടയൊരു കളിപ്പാട്ട ട്രെയിന്‍ ഉണ്ട്. എല്ലാ വര്‍ഷവും ശിശുദിനമായ നവംബര്‍ 14 ന് ഇവിടം തുറക്കും.
കളിപ്പാട്ട ട്രയിനിന് പുറമെ കുട്ടികളെ ട്രാഫിക് സിഗ്നലുകള്‍ പഠിപ്പിക്കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഉദ്യാനത്തിലുണ്ട്. സിവിക് സെന്ററിന്റെ കിഴക്ക് ഭാഗത്തായി സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനായി തുറന്ന വേദിയുണ്ട്. സംഗീത നിശ ഉള്‍പ്പടെ വിവിധ പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്. തുടക്കത്തില്‍ ചിത്ര മന്ദിര്‍ എന്ന തീയറ്റര്‍ ആയിരുന്നു ഇത്. ഏറെ കാലം ഭിലായിലെ ജനങ്ങളുടെ വിനോദത്തിനായി ഉണ്ടായിരുന്ന ഏക എസി തീയറ്റര്‍ ഇത് മാത്രമായിരുന്നു.