മൈത്രിബാഗ് ഒരു കാഴ്‌ചബംഗ്ലാവും അതോടൊപ്പം ഒരു ഉദ്യാനവുമാണ്. ഭിലായി ഉരുക്കു നിലയമാണ് മനുഷ്യ നിര്‍മ്മിതമായ രണ്ട് ജലസംഭരണികള്‍ക്ക് സമീപത്ത് ഇത് സ്ഥാപിച്ചത്. നഗരത്തില്‍ ശുദ്ധജലം എത്തിക്കുന്ന ഭിലായി വാട്ടര്‍ വര്‍ക്‌സ് മൈത്രി ബാഗിന് വളരെ അടുത്തായാണിത്.
ഈ സ്ഥലത്തെ സംഗീത ജലധാരയും പ്രദര്‍ശനങ്ങളും കാണുന്നതിന് നിരവധി പേര്‍ എത്താറുണ്ട്. പാര്‍ക്കില്‍ നിരവധി പൂന്തോട്ടങ്ങള്‍, തടാകം, മനുഷ്യ നിര്‍മ്മിതമായ വെള്ളച്ചാട്ടം, സംഗീത ജലധാര, കളിപ്പാട്ട ട്രെയിന്‍ എന്നിവ ഉണ്ട്. മൈത്രിബാഗ് പാര്‍ക്കും ഭിലായി പ്ലാന്റും കാണാന്‍ സാധിക്കുന്ന പ്രഗിതി മിനാര്‍ എന്നൊരു ഗോപുരവും ഇവിടെയുണ്ട്.



Click it and Unblock the Notifications