ഏകദേശം ആയിരം മീറ്ററോളം ഉയരത്തിലുള്ള മന്‍മോദ് ഹില്‍സാണ് ഭീമശങ്കരയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. പുരാതന കാലത്തെ ശിലാലിഖിതങ്ങളും കൊത്തുപണികളും നിറഞ്ഞ പാറകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഭീമശങ്കര ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗവുമായി ബന്ധപ്പെട്ടതാണ് ഇവിടത്തെ ശിലാലിഖിതങ്ങളില്‍ മിക്കതും.. ഭൂട്‌ലിംഗം, അംബ അംബിക എന്നിങ്ങനെയാണ് ബുദ്ധിസ്റ്റ് രീതിയിലുള്ള പല ശിലാലിഖിതങ്ങളും കൊത്തുപണികളും. നാഗ്ഫണിയും ഗുപ്ത് ഭീമശങ്കരയുമാണ് ഇതിന് സമീപത്തായി കണ്ടിരിക്കേണ്ട മറ്റ് സ്ഥലങ്ങള്‍.



Click it and Unblock the Notifications