രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളുടെ അതിശയിപ്പിക്കുന്ന ശേഖരമാണ് സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയം. ഭോപ്പാലിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണ കേന്ദ്രം കൂടിയാണ് സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയം.
ബുദ്ധന്‍, ലക്ഷ്മി തുടങ്ങിയവരുടെ പ്രതിമകള്‍, ത്രിമൂര്‍ത്തികളായ ബ്രഹ്മ വിഷ്ണു മഹാദേവന്മാരുടെ ചിത്രങ്ങള്‍, ശിവപാര്‍വ്വതീ ചിത്രങ്ങള്‍, ജൈന, ഖജുരാവോ ചിത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു ഇവിടത്തെ കാഴ്ചകള്‍.
രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയത്തില്‍ പ്രവേശനമുണ്ട്. കുട്ടികളുമായി ഭോപ്പാലിലെത്തുന്നവര്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് സര്‍ക്കാര്‍ പുരാവസ്തു മ്യൂസിയം.



Click it and Unblock the Notifications