ഭോപ്പാലില്‍ മുസ്ലിങ്ങളുടെ പ്രധാനപ്പെട്ട ആരാധനാലയവും അടയാളവുമാണ് താജ് ഉല്‍ മസ്ജിദ്. രാജ്യത്തെ തന്നെ ഏറ്റവും വലുതും മനോഹരവുമായ മുസ്ലിം പള്ളികളില്‍ ഒന്നാണ് താജ് ഉല്‍ മസ്ജിദ്. പള്ളികളുടെ കിരീടം എന്നാണ് താജ് ഉല്‍ മസ്ജിദ് എന്ന വാക്കിന് തന്നെ അര്‍ത്ഥം. പിങ്ക് നിറത്തിലാണ് ഈ പള്ളി.
ഈ കൂറ്റന്‍ പളളി വിശ്വാസികളും അല്ലാത്തവരുമായ നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. വലിയൊരു പ്രധാന ഹാളും കൂറ്റന്‍ മിനാരങ്ങളും പള്ളിക്കുണ്ട്. വലിയ മുറ്റവും താജ് ഉല്‍ മസ്ജിദിന്റെ പ്രത്യേകതയാണ്.



Click it and Unblock the Notifications