ഈ മ്യൂസിയം ട്രൈബല്‍ മ്യൂസിയം എന്ന പേരിലും അറിയപ്പെടുന്നു. ഒഡീഷയിലെ ഗോത്രവര്‍ഗ്ഗങ്ങളുടെ ജീവിതം, സംസ്കാരം എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഈ മ്യൂസിയം ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3 കിലോമീറ്ററകലെയാണ് സ്ഥിതി ചെയ്യുന്നത്. ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മ്യൂസിയം എന്നും ഇതിന് പേരുണ്ട്.
ഗോത്രവര്‍ഗ്ഗ ജനതയുടെ ജീവിത രീതികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന റിസര്‍ച്ച് സെന്‍റര്‍ അവരുടെ കണ്ടെത്തലുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഒഡിഷയിലൊട്ടാകെ 60 ഓളം ഗോത്രവിഭാഗങ്ങളുണ്ടെന്നാണ് കണക്ക്. മരത്തില്‍ നിര്‍മ്മിച്ച പ്രതിമകള്‍, ലോഹ വസ്തുക്കള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, തുടങ്ങിയവ ഇവിടെ സംരക്ഷിക്കുന്നു. മ്യൂസിയത്തിനുള്ളില്‍ ചെറിയൊരു കാഴ്ചബംഗ്ലാവും, ലൈബ്രറിയുമുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ഇവിടെ പ്രവേശനം ലഭിക്കും. ഫോട്ടോ എടുക്കുന്നത് ഇവിടെ അനുവദനീയമല്ല.



Click it and Unblock the Notifications