ഹമിര്‍സാര്‍ തടാകത്തിന്റെ വടക്ക് കിഴക്കായാണ് അയ്ന മഹല്‍ സ്ഥിതി ചെയ്യുന്നത്. ഹാള്‍ ഓഫ് മിറേഴ്സ് എന്നും ഇത് അറിയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇന്തോ-യൂറോപ്യന്‍ ശൈലിയില്‍ പണികഴിച്ച ഈ കൊട്ടാരത്തിന്റെ ശില്പി റാം സിങ്ങ് മാലം എന്ന വാസ്തുവിദ്യാ വിദഗ്ദ്ധനായിരുന്നു.
അയ്ന മഹലില്‍ അപൂര്‍വ്വങ്ങളായ പെയിന്റിങ്ങുകളും, മറ്റ് കലാസൃഷ്ടികളുമുണ്ടായിരുന്നു. എന്നാല്‍ 2001 ലെ ഭൂമികുലുക്കത്തില്‍ കൊട്ടാരത്തിന്റെ ഏറിയ ഭാഗവും നശിച്ച് പോയി. പിന്നീട് കേടുപറ്റാഞ്ഞ ഭാഗം പുതുക്കിപ്പണിത് ഒരു മ്യൂസിയമാക്കി മാറ്റി. ഇത് വര്‍ഷം മുഴുവനും കാഴ്ചക്കാര്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.