പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത്. ഇറ്റാലിയന്‍-ഗോഥിക് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട കൊട്ടാരമാണിത്. ഏറെ ഹിന്ദി സിനിമകള്‍ ഇവിടെ ചിത്രീകരിക്കുന്നുണ്ട്. ലഗാന്‍, ഹം ദില്‍ കെ ചുകെ സനം തുടങ്ങി ഒട്ടേറെ ഹിന്ദി ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചവയാണ്. ഇവിടം ഇപ്പോള്‍ അല്പം മോശമായ അവസ്ഥയിലാണ്.
2001 ലെ ഭൂചലനവും, 2006 ല്‍ നടന്ന ഒരു കൊള്ളയും ഇവിടുത്തെ ഒട്ടേറെ വിലപിടിപ്പുള്ള വസ്തുക്കളെ നഷ്ടപ്പെടുത്തി. സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ പ്രധാന ഹാളും, ബെല്‍ ടവറും കാണാന്‍ അവസരമുണ്ട്. കൊട്ടാരത്തില്‍ നിന്ന് താഴേക്കുള്ള നഗരത്തിന്‍റെ കാഴ്ച നല്ലൊരനുഭവമാണ്. റാവു പ്രാഗ്മാല്‍ജി രാജാവാണ് 3.1 മില്യണ്‍ രൂപയോളം ചെലവഴിച്ച് 1865 ല്‍ ഈ കൊട്ടാരം നിര്‍മ്മിച്ചത്.



Click it and Unblock the Notifications