പടികളുള്ള ഒരു കിണറാണ് ചാന്ദ് ബാവ്ദി. അലി ആദില്‍ ഷായാണ് ഇത് പണികഴിപ്പിച്ചത്. ബീജാപ്പൂര്‍ നഗരത്തിന്റെ കിഴക്കേ അതിര്‍ത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തന്റെ പത്‌നിയായ ചാന്ദ് ബീവിയുടെ പേരാണ് ആദില്‍ ഷാ ഇതിന് നല്‍കിയത്. വിജയനഗര സാമ്രാജ്യം നശിച്ചപ്പോള്‍ ഒട്ടേറെയാളുകള്‍ ബീജാപ്പൂരിലേയ്ക്ക് വന്നു.
ബീജാപ്പൂരില്‍ പുതിയ അധിവാസകേന്ദ്രങ്ങളുണ്ടാകാന്‍ തുടങ്ങുകയും ഇത് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു. അങ്ങനെയാണ് ആദില്‍ ഷാ നഗരത്തിലെ ജലവിതരണം കാര്യക്ഷമമാക്കാനായി 2കോടി ലിറ്റര്‍ ജലമുള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഈ വലിയ ജലസംഭരണി നിര്‍മ്മിച്ചത്.
ഇതിന് ചുറ്റിലുമായി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കിരിക്കാനും മറ്റുമുള്ള സൗകര്യങ്ങളും തീര്‍ത്തിട്ടുണ്ട്. പിന്നീട് ബീജാപ്പൂര്‍ നഗരത്തില്‍ ഇതിന്റെ മാതൃകയില്‍ വേറെയും ജലസംഭരണികള്‍ നിര്‍മ്മിക്കപ്പെട്ടു. ചിലപ്പോഴൊക്കെ രാജകുടുംബാംഗങ്ങള്‍ തങ്ങളുടെ വിനോദങ്ങള്‍ക്കുള്ള സ്ഥലമായി ഇതിന്റെ ചുറ്റുമുള്ള സ്ഥലം ഉപയോഗിക്കാറുണ്ടായിരുന്നു.



Click it and Unblock the Notifications