ബീജാപൂരിലെ മുസ്ലീം ആരാധനാലയങ്ങളില്‍ പുകഴ്‌പെറ്റതാണ് ചരിത്രപ്രധാനമായ ജുമ മസ്ജിദ്. തളികോട്ട യുദ്ധത്തില്‍ നേടിയ വിജയത്തിന്റെ സ്മാരകമായി ആദില്‍ ഷാഹി സാമ്രാജ്യത്തിലെ രാജാവായ അലി ആദില്‍ ഷായാണ് ഈ പള്ളി സ്ഥാപിച്ചത്. 1557 - 1580 കാലഘട്ടത്തില്‍ നിര്‍മിച്ച ജുമ മസ്ജിദ് 10,810 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്നു. ബീജാപ്പൂരിലെ ഏറ്റവും വലിയ പള്ളിയാണിത്.
ഉള്ളിയുടെ ആകൃതിയിലുള്ള താഴികക്കുടമുണ്ട് ഈ കെട്ടിടത്തിന്. ഭംഗിയേറിയ കമാനങ്ങളും വിശാലമായ മുറ്റവും ഇതിന്റെ പ്രത്യേകതകളാണ്. സുവര്‍ണലിപികളിലെഴുതിയ വിശുദ്ധ ഖുറാന്റെ ഒരു പകര്‍പ്പ് ഈ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ മധ്യഭാഗത്തായി മനോഹരമായ ഒരു ജലധാരയുണ്ട്.
പ്രത്യേക രീതിയില്‍ പണിത പന്ത്രണ്ട് കമാനങ്ങളും (ഇവയുടെ ഓരോന്നിനുള്ളില്‍ പന്ത്രണ്ട് കമാനങ്ങള്‍ വീതമുണ്ട്) ഒരു പ്രവേശനകാവടവുമുണ്ട് പള്ളിയ്ക്ക്. ഇത് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ആണ് രൂപകല്‍പ്പന ചെയ്തതെന്ന് കരുതപ്പെടുന്നു.



Click it and Unblock the Notifications